അന്തർസംസ്ഥാന തൊഴിലാളി മരിച്ചത് വാഹനമിടിച്ചെന്ന്​; ഡ്രൈവർ പിടിയിൽ

കാലടി: മേക്കാലടിയിൽ അന്തർസംസ്ഥാന തൊഴിലാളി മരിക്കാനിടയായത് വാഹനമിടിച്ചാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ച മേക്കാലടി പീടിയേക്കൽ വീട്ടിൽ കുഞ്ഞുമുഹമ്മദിനെ (64 ) അറസ്റ്റ് ചെയ്തു. മറ്റൂർ സർക്കാർ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന യു.പി സ്വദേശിയായ റാംസിങ്ങാണ്​ (46) മരണപ്പെട്ടത്. കഴിഞ്ഞ രണ്ടിന് രാത്രി ഒമ്പതോടെയാണ് സംഭവം. ദുരൂഹ സാഹചര്യത്തിൽ വഴിയരികിൽ കാണപ്പെട്ട റാംസിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്​കരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വാഹനം ഇടിച്ചാണ് മരണമെന്ന് കണ്ടെത്തിയത്. വഴിയരികിൽ കിടക്കുകയായിരുന്ന റാംസിങ്ങിന്‍റെ ശരീരത്തിൽ കുഞ്ഞുമുഹമ്മദ് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞ ഇയാൾ ഒന്നുരണ്ടുപേരുടെ സഹായത്തോടെ വാഹനത്തിനടിയിൽനിന്നും പരിക്കേറ്റയാളെ മാറ്റിക്കിടത്തി വീട്ടിലേക്ക് വാഹനം ഓടിച്ചുപോയി. ചിത്രം: കുഞ്ഞുമുഹമ്മദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.