രാസമാലിന്യം സംഭരിച്ച് കൃഷിയിടം നികത്തൽ: സി.പി.എം പ്രതിഷേധിച്ചു

അങ്കമാലി: കോതകുളങ്ങര അടിപ്പാതയിൽ മാഞ്ഞാലിത്തോടിനുസമീപം ഭൂമാഫിയ വാടകഗുണ്ടകളുടെ പിൻബലത്തിൽ രാസമാലിന്യം ഉപയോഗിച്ച് കൃഷിയിടം നികത്തുന്നതിൽ സി.പി.എം പ്രതിഷേധിച്ചു. രാസാവശിഷ്ടങ്ങൾ പുറന്തള്ളുന്ന കമ്പനികളിൽനിന്ന് കരാർ എടുക്കുന്ന ഏജൻസികൾ ഭാരവാഹനങ്ങളിലെത്തിച്ചാണ് മാഞ്ഞാലിത്തോടിന് സമീപം നികത്തൽ അരങ്ങേറുന്നത്. പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന നടപടിക്കെതിരെ നഗരസഭ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു കുറ്റപ്പെടുത്തി. ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, പി.എൻ. ജോഷി, ലേഖാ മധു, അജിത ഷിജോ, രജനി ശിവദാസൻ, കെ.കെ. സലി, പി.വി. ടോമി, പുഷ്പാ മോഹനൻ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു. EA ANKA 4 MALINYAM കോതകുളങ്ങര അടിപ്പാതയിൽ മാലിന്യം നിക്ഷേപിച്ച പ്രദേശം സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.