പാചകപ്പുര നിർമാണം തുടങ്ങി

പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി കൊട്ടുവള്ളിക്കാട് എസ്.എൻ.എം.എൽ.പി സ്കൂളിൽ പാചകപ്പുര, ഊട്ടുപുര എന്നിവയുടെ നിർമാണം പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എസ്. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം സജ്ന സൈമൺ, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ മിനി വർഗീസ് മാണിയാറ, വാർഡ്​ അംഗം ടി.ബി. ബിനോയ്, പി.ടി.എ പ്രസിഡൻറ് നഹുഷൻ, എ.ഇ.ഒ കെ.എൻ. ലത, പ്രധാനാധ്യാപിക പി.ജെ. വോൾഗ, തൊഴിലുറപ്പ് അക്രഡിറ്റ് എൻജിനീയർ നിവിൻ തോമസ്, ഓവർസിയർ കെ.ബി. ജിബിൻ എന്നിവർ സംസാരിച്ചു. ചിത്രം EA PVR paajakappura 3 കൊട്ടുവള്ളിക്കാട് എസ്.എൻ.എം.എൽ.പി സ്കൂളിൽ പാചകപ്പുര, ഊട്ടുപുര എന്നിവയുടെ നിർമാണം പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.