വൻ മലയുടെ ചുവട്ടിലെ കുടുംബത്തിന്റെ ദുരിതം: ഇടപെട്ട് മനുഷ്യാവകാശ കമീഷൻ

കൊച്ചി: ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന വൻമലയുടെ ചുവട്ടിൽ ജീവൻ പണയംവെച്ച് താമസിക്കുന്ന കുടുംബത്തിനായി ഇടപെട്ട് മനുഷ്യാവകാശ കമീഷൻ. എറണാകുളം ജില്ല കലക്ടർ തെങ്ങോട് പൊല്ലക്കാട്ടിമല ചെറുപറമ്പിൽ ബിജുവിന്‍റെയും കുടുംബത്തിന്റെയും ദുരിതത്തെപ്പറ്റി അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കമീഷൻ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബിജുവിന്റെ വീടിനോട് ചേർന്ന് ഉയർന്നുനിൽക്കുന്ന മല ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്. മണ്ണും കല്ലും താഴേക്ക് വീഴുന്നതും പതിവാണ്. ബിജുവും ഭാര്യയും മക്കളും അമ്മയും ജീവിക്കുന്നത് കൂലിവേലക്കാരനായ ബിജുവിന്റെ ഏക വരുമാനത്തിലാണ്. മഴ പെയ്താൽ ഭയം കാരണം ഇവർക്ക് ഉറങ്ങാനാവില്ല. പുറമ്പോക്കിലാണ് മല സ്ഥിതിചെയ്യുന്നത്. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നടപടിയുണ്ടായില്ല. റിപ്പോർട്ട് ലഭിച്ചശേഷം കമീഷൻ കേസ് സിറ്റിങ്ങിൽ പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.