യൂത്ത് കോൺഗ്രസ് പ്രതിഷേധസമരം

കൊച്ചി: പെഗാസസ് പൗരന്മാരുടെ സ്വകാര്യതക്കുനേരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി എറണാകുളം ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ പ്രതിഷേധസമരം നടത്തി. ജില്ല പ്രസിഡന്റ്‌ ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, ജില്ല ജനറൽ സെക്രട്ടറിമാരായ എ.എ. അബ്ദുൽറഷീദ്, ഷാൻ മുഹമ്മദ്, വിഷ്ണു പ്രദീപ്‌, ഷംസു തലക്കോട്ടിൽ, ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.