കോതമംഗലത്ത് വീണ്ടും കഞ്ചാവുവേട്ട

കോതമംഗലം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് സംശയാസ്പദമായി കണ്ട യുവാവിൽ നിന്ന്​ രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടി. പറവൂർ സ്വദേശി പൂതയിൽ വിനോദിനെയാണ്​ (42) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ബാഗ് പരിശോധിച്ചപ്പോൾ രണ്ട് കിലോ 100 ഗ്രാം കഞ്ചാവ് കണ്ടെത്തി കോതമംഗലം തഹസിൽദാർ റെയിച്ചൽ കെ. വർഗീസിന്‍റെ സാന്നിധ്യത്തിൽ പ്രതിയുടെ ദേഹപരിശോധന നടത്തി. എല്ലാ ആഴ്ചയും നെല്ലിമറ്റം സ്വദേശിയിൽനിന്ന് 20,000 രൂപക്ക് കഞ്ചാവ് വാങ്ങി കൊണ്ടുപോകുന്നതായി പ്രതി പറഞ്ഞു. നെല്ലിമറ്റം സ്വദേശിയും കൂട്ടാളിയും ബൈക്കിലെത്തിയാണ് കഞ്ചാവ് കൈമാറിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.