എൽ.ഐ.സി ചെയർമാൻ എം.ആർ കുമാറിന്‍റെ കാലാവധി നീട്ടി

കൊച്ചി: പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐ.പി.ഒ) തയാറെടുക്കുന്ന പൊതുമേഖല ലൈഫ് ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ എം. ആർ. കുമാറിന്റെ കാലാവധി ഒരു വർഷത്തേക്കു നീട്ടി. മാർച്ച് 13ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ഐ.പി.ഒ പ്രക്രിയ സുഗമമായി നടക്കുന്നതിനായി കാലാവധി നീട്ടിക്കൊടുത്തത്. രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നത്. 2021 ജൂണിൽ മൂന്നു വർഷത്തെ നിയമനകാലാവധി അവസാനിച്ചതോടെ 2022 മാർച്ച് വരെ ഒമ്പതു മാസത്തേക്കായിരുന്നു ആദ്യ പുനർനിയമനം. മാനേജിങ് ഡയറക്ടർമാരിൽ ഒരാളായ രാജ്കുമാറിന്റെയും കാലാവധി ഒരു വർഷത്തേക്കു നീട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.