ഭാരതീയ വിദ്യാഭവന്‍ പ്രിന്‍സിപ്പല്‍മാരുടെ അഖിലേന്ത്യ സമ്മേളനം

കൊച്ചി: അഖിലേന്ത്യതലത്തില്‍ ഭാരതീയവിദ്യാഭവന്‍റെ കീഴിലുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ 12ാമത് സമ്മേളനം സി.ബി.എസ്.ഇ ചെയര്‍മാന്‍ മനോജ് അഹുജ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, കോഴ്‌സ് ഡയറക്ടറും കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ പ്രിന്‍സിപ്പലുമായ കെ. സുരേഷ്, ചെന്നൈ ചിന്മയ മിഷനിലെ പൂജ്യസ്വാമി മിത്രാനന്ദ, ഭവന്‍സ് വിദ്യാമന്ദിര്‍ എളമക്കരയിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സുനിത എസ്. എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.