ബ്രാഹ്​മിൺസ്​' രുചിയുടെ വിസ്മയ മുദ്ര

ബ്രാഹ്മിൺസ്​' രുചിയുടെ വിസ്മയ മുദ്ര ഇടുക്കി ജില്ല സുവർണജൂബിലി ആഘോഷിക്കുന്നവേളയിൽ ഈ മലയോര നാട്ടിൽ നിന്ന്​ ലോക ഭൂപടത്തിൽ രുചിയുടെ വിസ്മയമുദ്ര പതിപ്പിച്ച ബ്രാഹ്മിൺസ് ഏറെ ശ്രദ്ധേ നേടുകയാണ്. 1987ൽ വിഷ്ണു നമ്പൂതിരിയുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും ചേർന്നപ്പോൾ മലയാളിയുടെ രുചി സങ്കൽപങ്ങൾക്ക് പാരമ്പര്യ തനിമയുടെ കലർപ്പില്ലാത്ത പുതിയ രൂപം കൈവരുകയായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയെ ചേർത്തു പിടിച്ചതിന് ഉപഭോക്​താക്കൾ നൽകിയ അംഗീകാരവുമായി അതിർത്തികൾക്കപ്പുറത്തേക്ക്​ വളർന്ന ബ്രാഹ്മിൺസ് ഇന്നൊരു അന്താരാഷ്ട്ര ബ്രാൻഡ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ വിവിധ കോണുകളിലും ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളിലും വേറിട്ട രുചിക്കൂട്ടുമായി ബ്രാഹ്മിൺസ് അടുക്കളകൾ കീഴടക്കി. കൂടാതെ ബ്രിട്ടൻ, യു.എസ്, കാനഡ, ആസ്ട്രേലിയ, ഫിജി തുടങ്ങിയ രാജ്യങ്ങളിലും വിപണി കണ്ടെത്തിയ കമ്പനി കുതിപ്പ് തുടരുകയാണ്. സാമ്പാർ പൊടി, രസം പൊടി, അച്ചാർ പൊടി, കടലക്കറി മസാല, വെജിറ്റബിൾ കറി മസാല തുടങ്ങിയ മസാലക്കൂട്ടുകളും പുട്ടുപൊടി, അരിപ്പൊടി, അപ്പം-ഇടിയപ്പം പൊടികൾ, ചെമ്പാ പുട്ടുപൊടി, റാഗി പുട്ടുപൊടി, കോൺ പുട്ടുപൊടി, ഓട്സ് പുട്ടുപൊടി, ഗോതമ്പുപൊടി, ഗോതമ്പ് പുട്ടുപൊടി തുടങ്ങിയ ബ്രേക്ക്ഫാസ്റ്റ് ഉൽപന്നങ്ങളും ചുക്കുകാപ്പി, സേമിയ പായസം മിക്സ്, പാലട പായസം മിക്സ്, അച്ചാറുകൾ, സുഗന്ധ വ്യഞ്ജന പൊടികൾ, ചട്ണി പൊടി, പാലക്കാടൻ ചട്ണി പൊടി തുടങ്ങിയ ഇൻസ്റ്റൻറ് ഉൽപന്നങ്ങളും വിപണിയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഇപ്പോൾ അച്ചാറുകൾക്ക് മാത്രമായി വയനാട്ടിൽ ബ്രാഹ്​മിൺസിന്‍റെ യൂനിറ്റ്​ പ്രവർത്തിക്കുന്നുണ്ട്​. നെല്ലാട് കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിൽ നിർമാണ യൂനിറ്റും തൊടുപുഴയിൽ പാക്കിങ് യൂനിറ്റുമുണ്ട്. 2006 ൽ സ്ഥാപനത്തിന്‍റെ നേതൃസ്ഥാനത്തേക്ക് വിഷ്ണു നമ്പൂതിരിയുടെ മകൻ ശ്രീനാഥ്​ കടന്നുവന്നതോടെ കമ്പനിയെ റീ ബ്രാൻഡ് ചെയ്യാനും വെജിറ്റേറിയൻ ബ്രാൻഡ് എന്ന നിലയിൽ ബ്രാഹ്​മിൺസിന്​ മുൻ നിരയിലെത്താനും കഴിഞ്ഞു. കമ്പനിയുടെ മാനേജിങ് ഡയറക്ടർ വിഷ്ണു നമ്പൂതിരിയുടെ പരിചയസമ്പത്താണ് ബ്രാഹ്മിൺസിനെ ഒരു അന്താരാഷ്ട്ര ബ്രാൻഡ് ആക്കി വളർത്തിയെടുത്തത്​. ചിത്രങ്ങൾ: TD SUP Brahmins ബ്രാഹ്​മിൺസ്​ ഗ്രൂപ്​ മാനേജിങ്​ ഡയറക്ടർ വിഷ്ണു നമ്പൂതിരി, എക്സിക്യൂട്ടിവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു TD SUP Brahmins logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.