കെ.എസ്.യു നേതാവിനെ മർദിച്ചതിൽ പ്രതിഷേധം

കരിയാട്: കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മലിനെ ആലുവയിൽ പൊലീസ് മർദിച്ചതിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. പിണറായി സർക്കാർ ഭരണത്തിൽ രാഷ്്ട്രീയ പകപോക്കലിന് പൊലീസിനെ കയറൂരി വിടുന്ന നടപടി കേരളീയ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ.മുണ്ടാടൻ അധ്യക്ഷത വഹിച്ചു. ആൻറണി എഫ്‌.കോന്നുള്ളി, ഇസ്മായിൽ നനേത്താൻ, പി.എം.എം. സിദ്ദീഖ്, ഷീബ രാമചന്ദ്രൻ, കെ.വി. ബേബി, കുഞ്ഞുമ്മ ജോർജ്, രാജി ആൻറണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.