സൗജന്യ ഭക്ഷ്യകിറ്റ് വിതരണം

കാഞ്ഞൂർ: എറണാകുളം-അങ്കമാലി അതിരൂപത സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് അന്തർസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന സുധാർ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യകിറ്റുകൾ വിതരണംചെയ്തു. ​െബന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, അസി. ഡയറക്ടർ ഫാ. ആൻസിൽ മയ്പാൻ, കാഞ്ഞൂർ ഫൊറോന വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി ദയാനന്ദൻ, കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഓഫിസർ സിബി പൗലോസ്, സഹൃദയ സുധാർ പദ്ധതി കോഓഡിനേറ്റർ അനന്തു ഷാജി എന്നിവർ സംസാരിച്ചു. ചിത്രം: അന്തർസംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണം ​െബന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.