പൂതൃക്ക സെൻറ്​ മേരീസ് പള്ളി തുറന്നുകൊടുക്കണം -​ൈഹകോടതി

പൂതൃക്ക സൻെറ്​ മേരീസ് പള്ളി തുറന്നുകൊടുക്കണം -​ൈഹകോടതി കൊച്ചി: മലങ്കര സഭാതർക്കത്തെ തുടർന്ന് അടച്ചിട്ട കോലഞ്ചേരി പൂതൃക്ക സൻെറ്​ മേരീസ് പള്ളി തുറന്നുകൊടുക്കണമെന്ന്​ ​ൈഹകോടതി. പള്ളി തുറക്കാനും മതപരമായ ചടങ്ങുകൾ നടത്താനും അനുവാദം തേടി പള്ളി വികാരി നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിലൂടെ പൊലീസിന്​ നിർദേശം നൽകിയത്​. മതിയായ പൊലീസ് സംരക്ഷണത്തോടെ പള്ളി തുറന്ന്​ വികാരിക്ക് ചടങ്ങുകൾ നടത്താൻ സൗകര്യം ഒരുക്കണമെന്നാണ്​ നിർദേശം. മാനേജിങ്​ കമ്മിറ്റി തെരഞ്ഞെടുപ്പുവരെ പള്ളിയുടെ ഭരണകാര്യമേൽനോട്ടം ജില്ല കലക്ടറോ കലക്ടർ ചുമതലപ്പെടുത്തുന്ന ഡെപ്യൂട്ടി കലക്​ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനോ നിർവഹിക്കണം. പള്ളി ഭരണകാര്യത്തിൽ വികാരിയുമായി കൂടിയാലോചിച്ചാകണം തീരുമാനം. ഇടവക രജിസ്​റ്റർ പുതുക്കാൻ പള്ളിവികാരി ഇടവകാംഗങ്ങളുടെ യോഗം വിളിച്ചുചേർക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. പള്ളി തുറക്കുന്നതുമായി ബന്ധപ്പെട്ട്​ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി എറണാകുളം ജില്ല കലക്ടർ റിപ്പോർട്ട് നൽകാനും നിർദേശം നൽകി. ഇടവക രജിസ്​റ്റർ പുതുക്കുന്നതിൽ തർക്കമുള്ളവർക്ക് അക്കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്താം. എന്നാൽ, അതി​ൻെറ പേരിൽ നിയമം കൈയിലെടുക്കരുത്. പള്ളിയിൽ സ്ഥാപിച്ച താൽക്കാലിക വേലിയടക്കം നീക്കാൻ കലക്ടർ നടപടി എടുക്കണമെന്നും ഉത്തരവിൽ പറയുന്നു. ഹരജി വീണ്ടും ഡിസംബർ 16ന്​ പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.