തെരുവുനായ്​ ശല്യം രൂക്ഷം

കോതമംഗലം: നെല്ലിക്കുഴി, വാരപ്പെട്ടി പഞ്ചായത്തുകളിലെ രൂക്ഷമായ തെരുവുനായ് ശല്യത്തിന് പിന്നാലെ കോതമംഗലം പട്ടണത്തിലും നായ്​ ശല്യം രൂക്ഷമായി. ഇരുചക്ര വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയായി ഇടവഴികളിലൊക്കെ തെരുവുനായ്ക്കൾ താവളമുറപ്പിച്ചിരിക്കുകയാണ്. അധികാരികളുടെ അടിയന്തര ഇടപെടലുണ്ടായി തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്ന് പി.ഡി.പി നിയോജക മണ്ഡലം പ്രസിഡൻറ്​ സി.എം. കോയ, സെക്രട്ടറി ഷാഹുല്‍ ഹമീദ് എന്നിവര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.