സി.പി.എം മാർച്ചും ധർണയും നടത്തി

പള്ളിക്കര: നാടാകെ ഇരുട്ടില്‍, തോടായി മാറിയ റോഡുകള്‍, അന്ധത ബാധിച്ച ഭരണസമിതി എന്ന മുദ്രാവാക്യവുമായി സി.പി.എം കുന്നത്തുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജനമാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ ഏരിയ സെക്രട്ടറി സി.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പട്ടിമറ്റം ലോക്കല്‍ സെക്രട്ടറി പി.ടി. കുമാരന്‍ അധ്യക്ഷത വഹിച്ചു. കുന്നത്തുനാട് ലോക്കല്‍ സെക്രട്ടറി എന്‍.വി. വാസു, കെ.കെ. ഏലിയാസ്, കര്‍ഷകസംഘം ഏരിയ സെക്രട്ടറി എന്‍.എം. അബ്​ദുല്‍കരീം, സി.പി. ഗോപാലകൃഷ്ണന്‍, പഞ്ചായത്ത് മെംബര്‍ നിസാര്‍ ഇബ്രാഹിം, കെ.എസ്.കെ.ടി.യു വില്ലേജ് സെക്രട്ടറി എന്‍.വി. രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു. പടം. സി.പി.എം കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഏരിയ സെക്രട്ടറി സി.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു (em palli 4 c.p.m)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.