ആദിശങ്കരയിൽ റീ​ട്ടെയിൽ മാനേജ്മെൻറ് ഓൺലൈൻ കോഴ്സ് തുടങ്ങുന്നു

ആദിശങ്കരയിൽ റീ​ട്ടെയിൽ മാനേജ്മൻെറ് ഓൺലൈൻ കോഴ്സ് തുടങ്ങുന്നു ആദിശങ്കരയിൽ റീ​ട്ടെയിൽ മാനേജ്മൻെറ് ഓൺലൈൻ കോഴ്സ് കാലടി: ആദിശങ്കര എൻജിനീയറിങ്​ കോളജ് സ്കിൽ കേന്ദ്രയിൽ തൊഴിലധിഷ്ഠിത റീ​ട്ടെയിൽ മാനേജ്മൻെറ് െട്രയിനിങ് ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നു. ഈ െട്രയിനിങ് േപ്രാഗ്രാമിൽ ചേരുന്നവർക്ക്​ റീ​ട്ടെയിൽ മാനേജ്മൻെറ്, തൊഴിൽ രംഗത്തെ ഇംഗ്ലീഷ് പ്രാവീണ്യത്തിനുള്ള കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി പരിശീലന സർട്ടിഫിക്കറ്റുകൾ എന്നിവ ലഭിക്കും. കോഴ്സിൽ വിജയിക്കുന്നവർക്ക് തൊഴിലവസരങ്ങളിലേക്ക്​ നേരിട്ട് പ്രവേശനം ലഭിക്കുന്ന വിധത്തിലാണ് േപ്രാഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്. പ്ലസ് ടു വിജയമാണ് കോഴ്സിൽ ചേരാനും ഉദ്യോഗത്തിൽ പ്രവേശിക്കാനുമുള്ള അടിസ്ഥാനയോഗ്യത. 45 പ്രവൃത്തി ദിനങ്ങളുള്ള ഓൺലൈൻ കോഴ്സിനു 5500 രൂപയാണ് ഫീസ്. തൊഴിൽ മേഖലയിൽ ഇപ്പോഴുള്ളവർക്കും വിദ്യാർഥികൾക്കും സൗകര്യപ്രദമായ സമയത്തായിരിക്കും ഓൺലൈൻ െട്രയിനിങ്ങും ക്ലാസുകളും. 8943221740 വാട്​സ്​ആപ് നമ്പറിൽ സന്ദേശം നൽകിയാൽ കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.