തൃക്കാക്കര നഗരസഭ: ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന്​ ഹൈകോടതി

കൊച്ചി: തൃക്കാക്കര നഗരസഭ ഒാഫിസിൽ ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ്​ നടപടിയെടുക്കണമെന്ന്​ ഹൈകോടതി. രാഷ്​ട്രീയ കക്ഷികൾ തമ്മിലെ തർക്കങ്ങൾ സമാധാനാന്തരീക്ഷം തകർക്കുന്ന അവസ്ഥയിലേക്ക്​ പോകാൻ അനുവദിക്കരുത്​. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന്​ പൊലീസ്​ സംരക്ഷണം തുടരാനും ജസ്​റ്റിസ്​ ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. കൗൺസിലർമാർക്ക്​ ഓണസമ്മാനം നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധസമരം രൂക്ഷമായ സമയത്ത്​ പൊലീസ് സംരക്ഷണം തേടി ചെയർപേഴ്​സൻ നൽകിയ ഹരജി പരിഗണിക്കവേയാണ്​ സിംഗിൾ ബെഞ്ചി​ൻെറ ഉത്തരവ്​. ഹരജിക്കാരിക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും ഇതുവരെ അനിഷ്​ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.