സന്നാഹ മത്സരം: എം.എ കോളജിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന്​ ജയം

കൊച്ചി: ഐ.എസ്.എല്ലിന് മുന്നോടിയായി അവസാന സന്നാഹ മത്സരത്തില്‍ കോതമംഗലം എം.എ കോളജിനെ തോൽപിച്ച്​ കേരള ബ്ലാസ്‌റ്റേഴ്‌സ്. കേരള പ്രീമിയര്‍ ലീഗ് ക്ലബ്ബായ എം.എ കോളജ് ഫുട്‌ബാള്‍ അക്കാദമിയെ മൂന്ന് ഗോളിനാണ്​ വീഴ്ത്തിയത്​. വിദേശ താരങ്ങളായ ജോര്‍ജ് പെരേര ഡയസ്, മാര്‍കോ ലേസ്‌കോവിച്ച്, അല്‍വാരോ വാസ്‌ക്വസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടിലായിരുന്നു മത്സരം. 15ാം മിനിറ്റില്‍ ലൂണയുടെ കോര്‍ണറില്‍ തല​െവച്ച് പെരേര ഡയസ് ആദ്യ ഗോള്‍ നേടി. പരിക്കേറ്റ സെയ്ത്യാസെന്നിന്​ പകരം ശ്രീക്കുട്ടന്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലെത്തി. ഐ.എസ്.എല്ലില്‍ നവംബര്‍ 19ന് ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനുമായാണ് ബ്ലാസ്‌റ്റേഴ്‌സി​ൻെറ ആദ്യ കളി. ER blasters luna: ഐ.എസ്.എല്ലിന് മുന്നോടിയായി അവസാന സന്നാഹ മത്സരത്തില്‍ കോതമംഗലം എം.എ കോളജിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ലൂണയുടെ മ​ുന്നേറ്റം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.