വൃദ്ധ​െൻറ മാല കവർന്ന കേസിൽ പ്രതി പിടിയിൽ

വൃദ്ധ​ൻെറ മാല കവർന്ന കേസിൽ പ്രതി പിടിയിൽ കോലഞ്ചേരി: കടനടത്തുന്ന വൃദ്ധനെ ഭീഷണിപ്പെടുത്തി സ്വർണ മാല ഊരിയെടുത്ത് കടന്നയാൾ അറസ്​റ്റിൽ. പാലക്കാട് പൂഞ്ചോല നെല്ലുവേലിൽ വീട്ടിൽ മനുവിനെയാണ് (33) പുത്തൻകുരിശ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. നാല് മാസം മുമ്പാണ് സംഭവം. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഇയാൾ വൃദ്ധനെ കടയുടെ പിന്നിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി മാല ഊരിയെടുത്തശേഷം കടന്നു. തുടർന്ന് പ്രതിയെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘം രൂപവത്​കരിച്ചിരുന്നു. ശാസ്ത്രീയമായി അന്വേഷണം നടത്തുന്നതിനിടയിൽ തൃശൂരിൽ നിന്നാണ് പിടിയിലാകുന്നത്. ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐ ഏലിയാസ് പോൾ, എ.എസ്.ഐ പ്രവീൺ കുമാർ, എസ്​.സി.പി.ഒമാരായ ബി. ചന്ദ്രബോസ്, ഡിനിൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.