ഗാന്ധി ദർശൻ വേദി: ഡോ. എം.സി. ദിലീപ് കുമാർ ചെയർമാൻ

കൊച്ചി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംസ്ഥാന ചെയർമാനായി കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാറിനെയും ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം എം.ജി. കോളജ് പ്രഫസർ ഡോ. നെടുമ്പന അനിലിനെയും സംസ്ഥാന കൗൺസിൽ യോഗം വീണ്ടും തെരഞ്ഞെടുത്തു. മുൻ കെ.പി.സി.സി പ്രസിഡൻറ്​ തെന്നല ബാലകൃഷ്ണപിള്ളയാണ് സംഘടനയുടെ ഏക രക്ഷാധികാരി. അധ്യാപകനും എഴുത്തുകാരനുമായ ഡോ: അജിതൻ മേനോത്താണ് ട്രഷറർ. എം.എസ് ഗണേശൻ ഓർഗനൈസിങ് സെക്രട്ടറി (തിരുവനന്തപുരം), സംസ്ഥാന വൈസ് ചെയർമാൻമാരായി കെ.ജി. ബാബുരാജ് (തിരുവനന്തപുരം), ശങ്കർ കുമ്പളത്ത് (തിരുവനന്തപുരം) ഡോ: എ​േഡ്വർഡ് എടേഴത്ത് (എറണാകുളം), വട്ടിയൂർക്കാവ് രവി (തിരുവനന്തപുരം), ഡോ:പി.വി. പുഷ്പജ (കാസർകോട്​), അഡ്വ:സുരേഷ് ബാബു ഇളയാവൂർ (കണ്ണൂർ), ഇക്ബാൽ വലിയ വീട്ടിൽ (എറണാകുളം) എന്നിവരെയും സംസ്ഥാന സെക്രട്ടറിമാരായി നടുക്കുന്നിൽ വിജയൻ (കൊല്ലം), ബേപ്പൂർ രാധാകൃഷ്ണൻ (കോഴിക്കോട്), പി. മോഹനകുമാരൻ (പാലക്കാട്), അഡ്വ. ജി. മനോജ് കുമാർ (ആലപ്പുഴ) ,ബിനു.എസ്. ചെക്കാലയിൽ (പത്തനംതിട്ട) ,അഡ്വ: എം.പി സന്തോഷ് കുമാർ (കോട്ടയം), ടി.ജെ. പീറ്റർ (ഇടുക്കി), രജനി പ്രദീപ് (പത്തനംതിട്ട), ടി.ജെ. മാർട്ടിൻ (മലപ്പുറം),ചേറാശ്ശേരിൽ കൃഷ്ണകുമാർ (കൊല്ലം)എന്നിവരെയും തെരഞ്ഞെടുത്തു. ബിനു.എസ് ചെക്കാലയിൽ (കാർഷിക വിഭാഗം), ഡോ: പി.വി. പുഷ്പജ (വനിത വിഭാഗം), ശങ്കർ കുമ്പളത്ത് (പ്രവാസി വിഭാഗം), ഡോ :ഗോപീ മോഹൻ (ബാലജനവിഭാഗം), അരുൺ ഗോവിന്ദ് (യുവജന വിഭാഗം), മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ (ഐ.ടി.സെൽ ) എന്നിവരെ പോഷക വിഭാഗം അധ്യക്ഷൻമാരായും തെരഞ്ഞെടുത്തു . ഫോട്ടോ: EKG MC DILEEP KUMAR, EKG Nedumpana Anil ഡോ: എം.സി ദിലീപ് കുമാർ (ചെയർമാൻ), ഡോ: നെടുമ്പന അനിൽ (ജന. സെക്ര.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.