യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

യുവാവ് കുളത്തിൽ മുങ്ങിമരിച്ചു കുളനട: യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. പാണിൽ മഠത്തിൽ പടിഞ്ഞാറ്റേതിൽ അജീഷാണ്​ (35) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ്​ സംഭവം. ഇയാൾ കുളത്തിൽ വീണതായി സംശയം തോന്നിയ സമീപവാസി പൊലീസിൽ അറിയിക്കുകയായിരുന്നു. പന്തളം ​െപാലീസ് അടൂർ അഗ്​നിരക്ഷാ സേനയെ വിവരം അറിയിച്ചു. സ്​റ്റേഷൻ ഓഫിസർ വി. വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തി​െല സംഘമെത്തി കരക്കെടുത്തെങ്കിലും മരിച്ചു. മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.