കേ​ന്ദ്ര വഖഫ്​ കൗൺസിൽ അംഗങ്ങൾ കോമ്പാറ മസ്​ജിദ്​ സന്ദർശിച്ചു

കൊച്ചി: കേന്ദ്ര വഖഫ്​ കൗൺസിൽ അംഗങ്ങൾ എറണാകുളം കോമ്പാറ ജുമാമസ്​ജിദ്​ സന്ദർശിച്ചു. കേന്ദ്രസർക്കാറി​ൻെറ ന്യൂനപക്ഷ ക്ഷേമ വകുപ്പി​ൻെറ കീഴിൽ നടപ്പാക്കുന്ന 'ഷഹരി വികാസ്​ സാമ്പത്തിക യോജന' പദ്ധതിപ്രകാരം കോമ്പാറ മസ്​ജിദിൽ നടപ്പാക്കുന്ന പദ്ധതിയുടെ പുരോഗതി അംഗങ്ങൾ വിലയിരുത്തി. കേന്ദ്ര വഖഫ്​ കൗൺസിൽ അംഗങ്ങളായ ഹനീഫ്​ അലി (ഹൈദരാബാദ്​), മുനവ്വരി ബീഗം (തമിഴ്​നാട്​), അഡ്വ. ടി.ഒ. നൗഷാദ്​ (കേരളം) എന്നിവരാണ്​ സംഘത്തിൽ ഉണ്ടായിരുന്നത്​. ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജില്ല സെക്രട്ടറി ബിജു ഹസൻ സംഘത്തെ അനുഗമിച്ചു. ജുമാമസ്​ജിദ്​ ഭാരവാഹികളായ കെ.എം. ഹബീബ്​ (പ്രസി), പി.എ. കുഞ്ഞുമൊയ്​തീൻ (സെക്ര.), എം.എ. അബ്​ദുൽ ജബ്ബാർ (ട്രഷ.), ജുമാമസ്​ജിദ്​ (ചീഫ്​ ഇമാം) എന്നിവർ ചേർന്ന്​ സംഘത്തെ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.