റാങ്ക്‌ലിസ്​റ്റ്​ സമരം: മുഖ്യമന്ത്രി ധാർഷ്​ട്യം വെടിയണം -ചെന്നിത്തല

ആലപ്പുഴ: ധാർഷ്​ട്യം വെടിഞ്ഞ്​ പി.എസ്.സി റാങ്ക്‌ലിസ്​റ്റ്​ സമരം ഒത്തുതീർക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ടൂൾ കിറ്റ്​ കേസിൽ മോദി സർക്കാർ സ്വീകരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഫാഷിസ്​റ്റ്​ സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റാങ്ക്‌ലിസ്​റ്റിലുള്ളവർക്ക് മുഴുവൻ ജോലി കൊടുക്കാനാകില്ലെന്ന കാര്യം വ്യക്തമാണ്​. എന്നാൽ, അർഹതയുള്ളവർക്കുപോലും നൽകുന്നില്ല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന നിയമനിർമാണം കൊണ്ടുവരും. കേരള ബാങ്കിലെ 1850 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈകോടതി തടഞ്ഞത് സർക്കാറിനേറ്റ പ്രഹരമാണ്​. സംവരണ തത്ത്വങ്ങൾ കാറ്റിൽപറത്തിയാണ് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത്. സഹകരണ പ്രസ്ഥാനത്തി​ൻെറ തകർച്ചക്ക്​ വഴിവെക്കുന്ന നിയമവിരുദ്ധമായി രൂപവത്​കരിച്ച കേരള ബാങ്ക് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിരിച്ചുവിടുമെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ഘടകകക്ഷികളുമായുള്ള സീറ്റുചർച്ച 75 ശതമാനം പൂർത്തിയായി. ഐശ്വര്യകേരള യാത്ര കഴിഞ്ഞാലുടൻ ബാക്കി നടക്കും. മാണി സി. കാപ്പനുമായി ബന്ധപ്പെട്ട തുടർനടപടികൾ യു.ഡി.എഫ് ചേർന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ്​ എം.പി, ഷാനിമോൾ ഉസ്​മാൻ, ഡി.സി.സി പ്രസിഡൻറ്​ എം.ലിജു തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.