ആലപ്പുഴ: ധാർഷ്ട്യം വെടിഞ്ഞ് പി.എസ്.സി റാങ്ക്ലിസ്റ്റ് സമരം ഒത്തുതീർക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ടൂൾ കിറ്റ് കേസിൽ മോദി സർക്കാർ സ്വീകരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഫാഷിസ്റ്റ് സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റാങ്ക്ലിസ്റ്റിലുള്ളവർക്ക് മുഴുവൻ ജോലി കൊടുക്കാനാകില്ലെന്ന കാര്യം വ്യക്തമാണ്. എന്നാൽ, അർഹതയുള്ളവർക്കുപോലും നൽകുന്നില്ല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്ന നിയമനിർമാണം കൊണ്ടുവരും. കേരള ബാങ്കിലെ 1850 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈകോടതി തടഞ്ഞത് സർക്കാറിനേറ്റ പ്രഹരമാണ്. സംവരണ തത്ത്വങ്ങൾ കാറ്റിൽപറത്തിയാണ് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത്. സഹകരണ പ്രസ്ഥാനത്തിൻെറ തകർച്ചക്ക് വഴിവെക്കുന്ന നിയമവിരുദ്ധമായി രൂപവത്കരിച്ച കേരള ബാങ്ക് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിരിച്ചുവിടുമെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ഘടകകക്ഷികളുമായുള്ള സീറ്റുചർച്ച 75 ശതമാനം പൂർത്തിയായി. ഐശ്വര്യകേരള യാത്ര കഴിഞ്ഞാലുടൻ ബാക്കി നടക്കും. മാണി സി. കാപ്പനുമായി ബന്ധപ്പെട്ട തുടർനടപടികൾ യു.ഡി.എഫ് ചേർന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി, ഷാനിമോൾ ഉസ്മാൻ, ഡി.സി.സി പ്രസിഡൻറ് എം.ലിജു തുടങ്ങിയവർ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 12:05 AM GMT Updated On
date_range 2021-02-17T05:35:17+05:30റാങ്ക്ലിസ്റ്റ് സമരം: മുഖ്യമന്ത്രി ധാർഷ്ട്യം വെടിയണം -ചെന്നിത്തല
text_fieldsNext Story