അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിലെ പുതിയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കി​ൻെറ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ നിർവഹിച്ചു. പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ ദീപം തെളിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയൻ, ആർ.എം.ഒ എൻ.പി. ധന്യ, ഫൗസിയ അലി, ജാഫർ സാദിഖ്, കെ.ജി. അനിൽകുമാർ, ആർ. രാകേഷ്, നെജില ഷാജി, സജി ജോർജ്, കെ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. 6.50കോടിയാണ് നിർമാണത്തിന് അനുവദിച്ചത്. നാല്​ നിലയിലായി നിർമിച്ച ബ്ലോക്കിൽ ഒന്നാംനിലയിൽ ഓങ്കോളജി വിഭാഗത്തി​ൻെറ ഒ.പി, കീമോ തെറപ്പി സൻെറർ, സെൻട്രൽ മെഡിക്കൽ സ്​റ്റോർ എന്നിവ പ്രവർത്തിക്കും. രണ്ടാംനിലയിൽ ഓഫിസ്, സൂപ്രണ്ട് ഓഫിസ്, ആർ.എം.ഒ ഓഫിസ്, വിഡിയോ കോൺഫറൻസ് റൂം എന്നിവയും മൂന്നാംനിലയിൽ മെഡിക്കൽ റെക്കോഡ് ലൈബ്രറിയും പാലിയേറ്റിവ് ഓഫിസും ദന്തവിഭാഗവും നാലാം നിലയിൽ കോൺഫറൻസ് ഹാളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.