പല്ലാരിമംഗലം, പോത്താനിക്കാട് വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടായി

കോതമംഗലം: പല്ലാരിമംഗലം, പോത്താനിക്കാട് വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓ​​ഫിസാക്കിയതി​ൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. പല്ലാരിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫിസ് മുറ്റത്തുനടന്ന പരിപാടിയില്‍ ആൻറണി ജോണ്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ കദീജ മുഹമ്മദ് അധ്യക്ഷതവഹിച്ചു. പല്ലാരിമംഗലം വിളക്കത്ത് വീട്ടില്‍ മുഹമ്മദ് മൗലവിയാണ് പണിയുന്നതിനായി 10 സൻെറ്​ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയത്. പോത്താനിക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡൻറ്​ എന്‍.എം. ജോസഫ് അധ്യക്ഷതവഹിച്ചു. ആൻറണി ജോണ്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഡോളി സണ്ണി, പഞ്ചായത്ത് അംഗങ്ങളായ വിൽസൺ ഇല്ലിക്കൽ, സജി കെ. വർഗീസ്, മേരി തോമസ്, സുമ ദാസ്, തഹസിൽദാർ റേച്ചൽ കെ. വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു. EM KMGM 11 Villeage പല്ലാരിമംഗലം വില്ലേജ് ഓഫിസ് ശിലാഫലകം ആൻറണി ജോണ്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.