ജ്വല്ലറിയിൽനിന്ന്​ മാലയുമായി കടന്ന പ്രതികൾ പിടിയിൽ

ആലുവ: ജ്വല്ലറിയിൽനിന്ന് സ്വർണാഭരണങ്ങളുമായി കടന്ന പ്രതികൾ മൂന്നുദിവസത്തിനുശേഷം പിടിയിൽ. മാർക്കറ്റ് റോഡിൽ സ്വകാര്യ ബസ് സ്‌റ്റാൻഡിന് സമീപത്തെ ലിമ ജ്വല്ലറിയിൽനിന്ന്​ മാലയും ലോക്കറ്റും മോഷ്​ടിച്ച കേസിൽ ചാവക്കാട് വെങ്കിടങ്ങ് പുഴങ്ങര കുന്നംപള്ളിയിൽ മുഹമ്മദ് റാഫി (28), തൃശൂർ മരോട്ടിച്ചാൽ വള്ളൂർ, തെക്കയിൽ ഷിജോ (26) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി​ൻെറ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഉച്ചക്ക്​ ഒരുമണിയോടെ ജ്വല്ലറിയിൽ പ്രവേശിച്ച മുഹമ്മദ് റാഫി ഒരു പവ​ൻെറ സ്വർണമാലയും, താലിയും ആവശ്യപ്പെട്ടു. ആഭരണം നോക്കാനെന്ന രീതിയിൽ ​ൈകയിലെടുത്തശേഷം ഓടി പുറത്തേക്കിറങ്ങി സ്‌റ്റാർട്ട് ചെയ്ത് നിർത്തിയ കാറിൽ കയറി രക്ഷപ്പെട്ടു. ഷിജോയാണ് വാഹനം ഓടിച്ചത്. തുടർന്ന് ആഭരണം പ്രതിയുടെ ഭാര്യയുടെ കൈവശം കൊടുത്തുവിട്ട് മാള പുത്തൻചിറയിൽ പണയം ​െവച്ചു. ഇത് പൊലീസ് കണ്ടെടുത്തു. എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. മുഹമ്മദ് റാഫി മാല മോഷണം, ചന്ദനക്കടത്ത് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. 27 കിലോഗ്രാം കഞ്ചാവുമായി ഷിജോയെ നേരത്തേ തൃശൂരിൽ പിടികൂടിയിരുന്നു. വിവിധ സ്​റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. ഡിവൈ.എസ്.പി ടി.എസ്. സിനോജ്, എസ്.എച്ച്.ഒ പി.എസ്. രാജേഷ്, എസ്.ഐ ആർ. വിനോദ്, എം.എം. ഖദീജ, എ.എസ്.ഐമാരായ വി.എ. ജൂഡ്, പി.കെ. പ്രതാപൻ, കെ.വി. സോജി, ബിനോജ് ഗോപാലകൃഷ്‌ണണൻ, എസ്.സി.പി.ഒ നിയാസ്, സി.പി.ഒമാരായ ടി.എ. ഷബിൻ, എ.എച്ച്. അൻസൽ, എസ്. സജിത്ത്, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.