അംഗങ്ങൾ ബഹിഷ്കരിച്ചു: സ്ഥിരംസമിതി യോഗം മാറ്റി

കാക്കനാട്: കൂട്ട ബഹിഷ്കരണത്തെതുടർന്ന് സ്ഥിരം സമിതി യോഗം മാറ്റിവെച്ചു. തൃക്കാക്കര നഗരസഭയിലെ ധനകാര്യ സ്ഥിരം സമിതി യോഗമാണ് ആളെണ്ണം തികയാതെ മാറ്റിവെച്ചത്. സമിതി അധ്യക്ഷൻ ഉൾ​െപ്പടെ ആകെയുള്ള ഏഴുപേരിൽ നാലുപേരും ബഹിഷ്കരിക്കുകയായിരുന്നു. എൽ.ഡി.എഫ് അംഗങ്ങളായ കെ.എൻ. ജയകുമാരി, ലിയ തങ്കച്ചൻ, അനിത ജയചന്ദ്രൻ എന്നിവരും സ്വതന്ത്രനായ പി.സി. മനൂപുമാണ് വിട്ടുനിന്നത്​. കഴിഞ്ഞ കൗൺസിൽ യോഗത്തി​ൻെറ മിനിറ്റ്​സുമായി ബന്ധപ്പെട്ട വിവാദമാണ് ബഹിഷ്കരണത്തിലേക്ക് നയിച്ചത്. സപ്ലിമൻെററി അജണ്ടകൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ എൽ.ഡി.എഫ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ മിനിറ്റ്​സിൽ ഉൾപ്പെടുത്താതെവന്നതോടെയാണ് നടപടിയെന്ന് അംഗങ്ങൾ പറഞ്ഞു. അതേസമയം ചൊവ്വാഴ്​ച അടിയന്തര യോഗം വിളിച്ചുചേർത്ത് തീരുമാനങ്ങൾ പാസാക്കുമെന്ന്​ അധ്യക്ഷൻ കൂടിയായ നഗരസഭ വൈസ് പ്രസിഡൻറ്​ എ.എ. ഇബ്രാഹീംകുട്ടി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.