സംസ്കൃത സർവകലാശാലയിൽ നിനിതയുടെ നിയമനം: വിജിലൻസിൽ പരാതി

കാലടി: സംസ്കൃത സർവകലാശാലയിൽ സി.പി.എം നേതാവിൻെറ ഭാര്യ നിനിത കണിച്ചേരിക്ക്​​ മലയാളം വിഭാഗത്തിൽ അസി. പ്രഫസറായി നിയമനം നൽകിയത്​ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിൽ പരാതി. യു.ജി.സി അംഗീകരിച്ച ​യോഗ്യതയില്ലാത്ത ഉദ്യോഗാർഥിയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി ഒന്നാംറാങ്ക് നൽകുന്നതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന്​ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു. നിയമന നടപടിയോട് വിയോജിച്ച ഭാഷവിദഗ്ധരെ അധിക്ഷേപിക്കാൻ വൈസ്​ ചാൻസലർ ശ്രമിച്ചത് ബോധപൂർവമാണ്​. ഗവർണർക്ക് വി.സി നൽകിയ വിശദീകരണക്കുറിപ്പിൽ നിനിതയുടെ അക്കാദമിക് സ്കോർ പോയൻറും ഇൻറർവ്യൂവിലെ മാർക്ക് വിവരങ്ങളും നൽകിയിട്ടില്ല. ഇത്​ വെളിപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.