നവീകരിച്ച പറവൂർ ചന്ത തുറന്നു

പറവൂർ: മുസ്​രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പറവൂർ ചന്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. 14 ലക്ഷം രൂപ മുടക്കിയാണ്​ നവീകരണ പ്രവൃത്തി നടത്തിയത്. കാഴ്ചയിൽ തന്നെ പഴമയുടെ സൗന്ദര്യം തോന്നിപ്പിക്കുന്ന തരത്തിലാണ് ചന്തയിൽ പൈതൃക കവാടം. കരിങ്കല്ല് ഉപയോഗിച്ച് രണ്ട് സ്തൂപങ്ങൾ ഒരുക്കി തമ്മിൽ ബന്ധിപ്പിച്ച കവാടത്തിൽ 'പറവൂർ മാർക്കറ്റ്' ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. വി.ഡി. സതീശൻ എം.എ.എ അധ്യക്ഷതവഹിച്ചു. മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ്, നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, കൗൺസിലർ എം.കെ. ബാനർജി, മുസ്​രിസ് മാർക്കറ്റിങ് മാനേജർ ഇബ്രാഹീം സബിൻ, മ്യൂസിയം മാനേജർമാരായ സജ്ന വസന്തരാജ്, കെ.ബി. നിമ്മി എന്നിവർ സംസാരിച്ചു. 3 EA PVR paravur market മുസ്​രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പറവൂർ ചന്ത വി.ഡി. സതീശൻ എം.എൽ.എ തുറന്നുകൊടുക്കുന്നു (must )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.