അന്താരാഷ്​ട്ര പാരാ ഗെയിംസ് അത്​ലറ്റിക്സിൽ സ്വർണം​; നിമിഷ ഇന്ത്യയുടെ അഭിമാനമായി മാറി

പള്ളുരുത്തി: ദു​ൈബയിയിൽ നടന്ന അന്താരാഷ്​ട്ര പാരാ അത്​ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ്​ ജംപിൽ സ്വർണം നേടിയ നിമിഷ ഇന്ത്യയുടെ അഭിമാനമായി. ചെല്ലാനം ഗണപതികാട് ചുങ്കപ്പറമ്പിൽ സി.എൻ. സുരേഷ്-ചന്ദ്രലേഖ ദമ്പതികളുടെ മകളാണ്. മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായ നിമിഷയുടെ നിരന്തര പരിശീലനമാണ് അന്തർദേശീയ മത്സരത്തിൽ സ്വർണ മെഡൽ ജേതാവാക്കിയത്. സ്പ്രിൻറ്​ ഇനങ്ങളിൽ മത്സരിച്ചിരുന്ന നിമിഷ നേരത്തേ ഹരിയാനയിൽ നടന്ന ദേശീയ 100, 200 മീറ്റർ മത്സരത്തിൽ വെള്ളി മെഡൽ നേടിയിരുന്നു. രാജസ്ഥാനിൽ നടന്ന 200, 400 മീറ്റർ ദേശീയ മത്സരത്തിലും വെള്ളി സ്വന്തമാക്കിയിരുന്നു. തുടർന്ന് പരിശീലകൻ അപൂർവ ബിശ്വാസ് നിർദേശിച്ചതനുസരിച്ച് ലോങ്​ ജംപ്​​ പ്രധാന ഇനമായി തെരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിൽ സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കേന്ദ്രത്തിൽ പരിശീലനത്തിൽ കഴിയുന്ന നിമിഷ പ്ലസ് വൺ വിദ്യാർഥിനിയാണ്. ചെല്ലാനം സൻെറ് മേരീസ് ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് കായികരംഗത്തേക്ക് തിരിഞ്ഞത്. കായിക പരിശീലകൻ എമേഴ്സൺ ലൂയിസായിരുന്നു നിമിഷയിലെ പ്രതിഭയെ കണ്ടെത്തിയത്. നിവേദിത, നിതു എന്നിവരാണ് സഹോദരങ്ങൾ. EC MATTA 4 NIMISHA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.