നായരമ്പലം സ്മാര്‍ട്ട്‌വില്ലേജ് ഓഫിസ് നിര്‍മാണോദ്ഘാടനം ഇന്ന്

വൈപ്പിന്‍: നായരമ്പലം വില്ലേജ് ഓഫിസ്‌ കെട്ടിടം സ്മാര്‍ട്ട് വില്ലേജ് ഓഫിസാക്കി മാറ്റുന്നതി​ൻെറ നിർമാണോദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സര്‍ക്കാറി​ൻെറ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. പുതുവൈപ്പ് വില്ലേജ് ഓഫിസിനു ശേഷം സ്മാര്‍ട്ട് വില്ലേജായി പുനര്‍നിർമിക്കുന്ന വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ വില്ലേജ് ഓഫിസാണ് നായരമ്പലത്തേത്. ഉച്ചയ്ക്ക് 12.30 ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂവകുപ്പുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. നായരമ്പലം, തോപ്പുംപടി, ചെല്ലാനം സ്മാര്‍ട്ട്‌വില്ലേജ് ഓഫിസുകളുടെ നിർമാണ ഉദ്ഘാടനവും പട്ടയവിതരണവും സംഘടിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.