ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മൂവാറ്റുപുഴ: ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക്​ യാത്രികനായ യുവാവ് മരിച്ചു. ആനിക്കാട് ചിറപ്പടി ആനിക്കാപ്പിള്ളി ഹരികൃഷ്ണനാണ്​ (അപ്പു -24)മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെ ആനിക്കാട് മാവിൻചുവടിലാണ് അപകടം ഉണ്ടായത്. വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഹരികൃഷ്ണനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്​ച പോസ്​റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.