പ്രശ്നങ്ങൾക്കുനേരെ എം.എൽ.എ കണ്ണടക്കുന്നു -യൂത്ത് ഫ്രണ്ട് ജേക്കബ്

ചെറുതോണി: ആദിവാസികൾ ഉൾപ്പെടുന്ന ജനസമൂഹത്തി​ൻെറ പ്രശ്നങ്ങൾക്കുനേരെ റോഷി അഗസ്​റ്റിൻ എം.എൽ.എ കണ്ണടക്കുന്നു എന്ന് യൂത്ത് ഫ്രണ്ട് ജേക്കബ് വിഭാഗം ജില്ല പ്രസിഡൻറ്​ ടിൻസ് ജയിംസ് ആരോപിച്ചു. മണിയാറൻകുടിയിലെ ടാർ മിക്സിങ്​ പ്ലാൻറിനെതിരെ ജനങ്ങൾ ഒന്നടക്കം രംഗത്തുവന്നിട്ടും സമരസമിതി നേരിട്ട് എം.എൽ.എയുടെ പിന്തുണ തേടിയിട്ടും സ്ഥലം സന്ദർശിക്കാൻ പോലും തയാറാവാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയും സി.പി.എമ്മിനെ പ്രീതിപ്പെടുത്തലുമാണ്​. വൻകിട മുതലാളിമാരിൽനിന്ന്​ ആനുകൂല്യം നേടുന്നതി​ൻെറ ഭാഗമായാണ് എൽ.ഡി.എഫ് ടാർ മിക്സിങ്​ പ്ലാൻറ്​ ജനവാസ മേഖലയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ജനാധിപത്യ മര്യാദകൾ പാലിച്ച് സമരം നടത്തുന്നവർക്കെതിരെ കിംവദന്തികൾ പരത്തുന്ന ഇടതുപക്ഷം നാടിന് ശാപമാണെന്ന് ചെറുതോണിയിൽ ചേർന്ന യൂത്ത് ഫ്രണ്ട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ല വൈസ് പ്രസിഡ​ൻറ്​ കെ.എസ്​. അനീഷ്, സെക്രട്ടറി അഭിജിത് ദാസൻ, ട്രഷറർ ഷെറിൻ കല്ലേകണ്ടത്തിൽ, അൻഷാദ് കല്ലേകണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യപ്രവർത്തകരെ ആദരിക്കലും ശുചീകരണ പ്രവർത്തനവും നെടുങ്കണ്ടം: സേവാഭാരതി നെടുങ്കണ്ടം യൂനിറ്റി​ൻെറ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരെ ആദരിക്കലും ശുചീകരണ പ്രവർത്തനങ്ങളും നടന്നു. കോവിഡ് കാലത്തെ ശ്രദ്ധേയ പ്രവർത്തനങ്ങൾ മുൻനിർത്തി മുണ്ടിയെരുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെയാണ് സേവാഭാരതി ആദരിച്ചത്. മൂന്നാർ പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിലെ ശ്രദ്ധേയവും നിസ്വാർഥവുമായ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ ഓഫിസർ ഡോ. വി.കെ. പ്രശാന്തിന് പ്രത്യേകമായി മൊമ​േൻറാ നൽകിയും ഡോ. അരുൺ, ഡോ. ബ്ലസി എന്നിവരെ പൊന്നാട അണിയിച്ചും ആദരിച്ചു. ആശുപത്രിയും പരിസരവും സേവാഭാരതി പ്രവർത്തകർ ശുചീകരിച്ചു. ടി.എസ്​. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. അജി കുളത്തുങ്കൽ സന്ദേശം നൽകി. റോബർട്ട് ജോസഫ് സ്വാഗതവും കെ.ആർ. ദാസ് ​നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.