ഇ.എം.ഡി.സിയുമായി ധാരണ; മത്സ്യമേഖലയിൽ പ്രതിഷേധം ശക്തം

മട്ടാഞ്ചേരി: മത്സ്യബന്ധന യാനങ്ങൾ നിർമിക്കുന്നതിന് സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള ഷിപ്പിങ്​ ആൻഡ്​ ഇൻലാൻഡ്​ നാവിഗേഷൻ കോർപറേഷൻ അമേരിക്കൻ കമ്പനിയായ ഇ.എം.ഡി.സിയുമായി ഉണ്ടാക്കിയ ധാരണക്കെതിരെ മത്സ്യമേഖലയിൽ പ്രതിഷേധം. 400 പുതിയ ആഴക്കടൽ യാനങ്ങൾ നിർമിക്കാനുള്ള ധാരണപത്രത്തിലാണ് ഇരു കൂട്ടരും ഒപ്പുവെച്ചത്. ഇന്ത്യയുടെ കടലുകളിൽ ഇപ്പോൾ തന്നെ ആവശ്യമായതി​ൻെറ മൂന്നര മടങ്ങ് യാനങ്ങളുണ്ട്. കടലിലെ മത്സ്യലഭ്യത കുറവ് മൂലം ഭൂരിഭാഗം യാനങ്ങളും ഇപ്പോൾ കെട്ടിയിട്ട അവസ്ഥയാണ്. ഈ പശ്ചാത്തലത്തിൽ പുതിയ യാനങ്ങൾ വരുന്നത് മേഖലയുടെ തകർച്ചക്ക് ആക്കംകൂട്ടും. വിഭവ ശോഷണത്തിനും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും തൊഴിലില്ലായ്മക്കും കാരണമാകുന്ന തീരുമാനമാണ് സർക്കാറിൻെറതെന്നാണ് പരാതി. കേരളത്തിൽ പുതിയ യാനങ്ങൾ നിർമിക്കുന്നതിന് 10 വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ ഇത്തരം തീരുമാനം എടുത്തതിനുപിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. അമേരിക്കൻ സ്ഥാപനവുമായി ഉണ്ടാക്കിയ ധാരണപത്രം റദ്ദ് ചെയ്യണമെന്ന് ലോങ് ലൈൻ ആൻഡ്​​ ഗിൽനെറ്റ് ബയിങ് ഏജൻറ്​സ്​ അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. സർക്കാർ തീരുമാനത്തിനെതിരെ മത്സ്യമേഖല ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും യോഗം അഭ്യർഥിച്ചു. പ്രസിഡൻറ്​ എ.എം. നൗഷാദ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.എ. അനീഷ്, പി.ഐ. ഹംസക്കോയ, എ.പി. അൻവർ, വി.കെ. അഷ്കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.