കനാലിൽ മാലിന്യം തള്ളുന്നു

പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡി​ൻെറയും നെല്ലിക്കുഴി പഞ്ചായത്ത് 21ാം വാര്‍ഡി​ൻെറയും അതിര്‍ത്തിപ്രദേശത്ത് കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും സ്ഥാപിച്ച ഇരമല്ലൂര്‍ ചക്കുംചിറ ലിഫ്റ്റ് ഇറിഗേഷന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു. വേനല്‍ക്കാലത്ത് മാത്രം പ്രവര്‍ത്തിക്കുന്ന പദ്ധതി പ്രദേശത്ത് വര്‍ഷങ്ങളായി കോഴിവേസ്​റ്റും പ്ലാസ്​റ്റിക് മാലിന്യങ്ങളും തള്ളുകയാണ്. ധാരാളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കനാലിന് സമീപമാണ് ഇത്തരത്തിൽ മാലിന്യക്കൂമ്പാരം. ചിറയിലേക്ക് വെള്ളം കൊണ്ടുപോകാന്‍ നാട്ടുകാര്‍ കനാല്‍ വൃത്തിയാക്കിയപ്പോഴാണ് കനാലിന്​ അകത്തും പുറത്തും മാലിന്യം കാണുന്നത്. ഇത് നീക്കംചെയ്തിട്ടും കനാലില്‍ വെള്ളം ഒഴുകാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കനാലില്‍ വാഹനങ്ങളുടെ ചില്ലുകളും പ്ലാസ്​റ്റിക് മാലിന്യങ്ങളുമടക്കം തള്ളിയതായി കാണുന്നത്. പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കി. EM PBVR Wast ഇരമല്ലൂര്‍ ചക്കുചിറ ലിഫ്റ്റ് ഇറിഗേഷന് സമീപത്ത് തള്ളിയ മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.