ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കർശന നടപടി -ടി.പി. രാമകൃഷ്ണൻ

കൊച്ചി: ഭാവിയില്‍ സമൂഹത്തെ നയിക്കേണ്ട വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷണന്‍. ഇത്തരക്കാര്‍ക്കെതിരെ പൊതുസമൂഹം കണ്ണും കാതും തുറന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിമുക്തി മിഷ​ൻെറ ആഭിമുഖ്യത്തില്‍ എറണാകുളം കച്ചേരിപ്പടിയിലുള്ള സോണല്‍ എക്‌സൈസ് കോംപ്ലക്‌സില്‍ നിര്‍മിച്ച വിമുക്തി ത്രി ഡി ഡിജിറ്റല്‍ തിയറ്ററിൻെറയും 'ജീവിതംതന്നെ ലഹരി' വിഡിയോ ആല്‍ബത്തി​ൻെറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന എക്‌സൈസ് വകുപ്പ് നിര്‍മിച്ച ആല്‍ബത്തിൻെറ സി.ഡി ടി.ജെ. വിനോദ് എം.എല്‍.എക്ക് കൈമാറി മന്ത്രി പുറത്തിറക്കി. വിമുക്തി മിഷ​ൻെറ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ മികവുകാട്ടി ഒന്നാംസ്ഥാനം നേടിയ എക്‌സൈസ് പാലക്കാട്, രണ്ടാംസ്ഥാനം കരസ്ഥമാക്കിയ എറണാകുളം യൂനിറ്റുകള്‍ക്കും അവാര്‍ഡ് വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, മേയര്‍ എം. അനില്‍കുമാര്‍, ജോയൻറ് എക്‌സൈസ് കമീഷണര്‍ കെ. സുരേഷ് ബാബു, കോര്‍പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.