കേരള സര്‍വകലാശാല

ടൈംടേബിള്‍ തിരുവനന്തപുരം: 2021 ഫെബ്രുവരി 23ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റര്‍ യൂനിറ്ററി എല്‍എല്‍.ബി (ത്രിവത്സരം) പരീക്ഷകളുടെ (ഫെബ്രുവരി 2021) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. 2021 മാര്‍ച്ച് മൂന്നുമുതല്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്​റ്റര്‍ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍എല്‍.ബി/ ബി.കോം എല്‍എല്‍.ബി/ ബി.ബി എ.എല്‍.എല്‍.ബി/ സ്‌പെഷല്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാസമയം രാവിലെ 09.30 മുതല്‍ 04.30 വരെ. 2020 നവംബറില്‍ നടത്തിയ ആറ്, എട്ട്, പത്ത് സെമസ്​റ്റര്‍ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.ബി.എ (ബി.എം-എം.എ.എം) പരീക്ഷയുടെ പ്രോജക്ട്/ വർക്​ എക്‌സ്പീരിയന്‍സ്/ പ്രോജക്ട് ആൻഡ്​ കോംപ്രിഹെന്‍സീവ് വൈവവോസിയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. നടത്തിയ എട്ടാം സെമസ്​റ്റര്‍ ബി.ടെക് 2008 സ്‌കീം/2013 സ്‌കീം - സപ്ലിമൻെററി/സെഷനല്‍ ഇംപ്രൂവ്‌മൻെറ് പരീക്ഷ ഡിസംബര്‍ 2020​ൻെറ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 2008 സ്‌കീമിന് ഫെബ്രുവരി 24 മുതലും 2013 സ്‌കീമിന് ഫെബ്രുവരി 23 മുതലും പരീക്ഷ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാ തീയതി നീട്ടി യുടെ കീഴിലുള്ള രാജാരവിവര്‍മ സൻെറര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സിലേക്ക് മാസ്​റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിൻറിങ്​, മാസ്​റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ ആര്‍ട്ട് ഹിസ്​റ്ററി എന്നീ കോഴ്‌സുകളിലേക്ക് 2020-21 വര്‍ഷത്തേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാനതീയതി ഫെബ്രുവരി 20 വരെ നീട്ടി. ഫെബ്രുവരി 25ന് പ്രവേശനപരീക്ഷയും 26ന് അഭിമുഖവും നടത്തും. പ്രസ്തുത കോഴ്‌സിന് മാര്‍ച്ച് എട്ടിന് ക്ലാസുകള്‍ ആരംഭിക്കും. പരീക്ഷാഫീസ് മാര്‍ച്ച് 10ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റര്‍ ബി.എഡ് (2015 സ്‌കീം - സപ്ലിമൻെററി ആൻഡ്​ മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷ, മാര്‍ച്ച് 2021 പരീക്ഷക്ക്​ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 17 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 20 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 23 വരെയും രജിസ്​റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.