ആനിക്കാട് കിഴക്കേ ഉപകനാൽ ഉദ്ഘാടനം ഇന്ന്

മൂവാറ്റുപുഴ: ആനിക്കാട് കിഴക്കേ ഉപകനാല്‍ (നടുക്കര) വെള്ളിയാഴ്ച രാവിലെ 11.30ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ആനിക്കാട് കിഴക്കേ ഉപകനാലിന് 782 മീ. ഓപണ്‍ കനാലും 576 മീ. കോൺക്രീറ്റ് കനാലും 215 മീ. ഭൂമിക്കടിയിലൂടെ തുരങ്ക കനാലും 250 മീ. പില്ലറുകള്‍ സ്ഥാപിച്ച് നിര്‍മിച്ച അക്വഡക്​ട്​ കനാലും 10 കലുങ്കും 1600 മീ. ബണ്ട് റോഡും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആയവന പഞ്ചായത്തിലെ 12ാം വാര്‍ഡ്, ആവോലി പഞ്ചായത്തിലെ ആറ്, പത്ത് വാര്‍ഡുകളിലൂടെയാണ് ഇത്​ കടന്നുപോകുന്നത്. ഹെക്ടര്‍ കണക്കിന് കൃഷിക്ക്​ ജലസേചനത്തിനും നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനും പദ്ധതി ഉപകാരപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.