ഇന്ത്യ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ ഇന്ന് സമാപിക്കും

കൊച്ചി: ഓണ്‍ലൈനില്‍ നടന്നുവരുന്ന ബോട്ട്, മറൈന്‍ അനുബന്ധ വ്യവസായങ്ങളുടെ പ്രദര്‍ശനമായ ഇന്ത്യ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐ.ബി.എം.എസ്) മൂന്നാം പതിപ്പ് വെള്ളിയാഴ്ച സമാപിക്കും. https://boatshow.exposim.io/ പോര്‍ട്ടലില്‍ നടക്കുന്ന പ്രദര്‍ശനത്തിന് ആദ്യ രണ്ടുദിവസത്തിനിടെ ലോകത്തി​ൻെറ വിവിധ ഭാഗങ്ങളില്‍നിന്നായി മൂവായിരത്തി എണ്ണൂറിലേറെ ബിസിനസ് സന്ദര്‍ശകരെത്തിയെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്​റ്റങ്ങള്‍, ഉപകരണങ്ങള്‍, സേവനങ്ങള്‍, സേവനദാതാക്കള്‍ തുടങ്ങി ബോട്ടിങ്​, മറൈന്‍ രംഗത്തെ വിനോദ, വാണിജ്യ മേഖലകളില്‍നിന്നുള്ള 24 നിര്‍മാതാക്കളും വിതരണക്കാരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. പ്രദര്‍ശനത്തി​ൻെറ ഭാഗമായി വെബിനാര്‍ സംഘടിപ്പിച്ചു. er boat show, 2- ഓണ്‍ലൈനില്‍ നടക്കുന്ന ഇന്ത്യ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.