കൊച്ചി: ഓണ്‍ലൈനില്‍ നടന്നുവരുന്ന ബോട്ട്, മറൈന്‍ അനുബന്ധ വ്യവസായങ്ങളുടെ പ്രദര്‍ശനമായ ഇന്ത്യ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐ.ബി.എം.എസ്) മൂന്നാം പതിപ്പ് വെള്ളിയാഴ്ച സമാപിക്കും. https://boatshow.exposim.io/ പോര്‍ട്ടലില്‍ നടക്കുന്ന പ്രദര്‍ശനത്തിന് ആദ്യ രണ്ടുദിവസത്തിനിടെ ലോകത്തിൻെറ വിവിധ ഭാഗങ്ങളില്‍നിന്നായി മൂവായിരത്തി എണ്ണൂറിലേറെ ബിസിനസ് സന്ദര്‍ശകരെത്തിയെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ഉപകരണങ്ങള്‍, സേവനങ്ങള്‍, സേവനദാതാക്കള്‍ തുടങ്ങി ബോട്ടിങ്, മറൈന്‍ രംഗത്തെ വിനോദ, വാണിജ്യ മേഖലകളില്‍നിന്നുള്ള 24 നിര്‍മാതാക്കളും വിതരണക്കാരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. പ്രദര്‍ശനത്തിൻെറ ഭാഗമായി വെബിനാര്‍ സംഘടിപ്പിച്ചു. er boat show, 2- ഓണ്‍ലൈനില്‍ നടക്കുന്ന ഇന്ത്യ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയിൽനിന്ന്
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 12:00 AM GMT Updated On
date_range 2021-02-12T05:30:53+05:30ഇന്ത്യ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ ഇന്ന് സമാപിക്കും
text_fieldsNext Story