ബി.എഡ് പ്രവേശനം തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവണ്‍മൻെറ്/ എയ്ഡഡ്/ സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളജുകളില്‍ ഒന്നാം വര്‍ഷ ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് കോളജ് തലത്തില്‍ ഫെബ്രുവരി 12ന് സ്പോട്ട് അഡ്മിഷന് നടത്തും. ഒഴിവുള്ള സീറ്റുകളുടെ വിവരം സര്‍വകലാശാല വെബ്സൈറ്റില്‍ (http://admissions.keralauniversity.ac.in). പരീക്ഷഫലം 2020 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്റ്റര്‍ ബി.എസ്സി ഇലക്ട്രോണിക്സ് കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് (2018-റെഗുലര്‍, 2017-ഇംപ്രൂവ്മൻെറ്/ സപ്ലിമൻെററി, 2016, 2015, 2014- സപ്ലിമൻെററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റിവാല്വേഷന്/സ്ക്രൂട്ടിനി എന്നിവക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20. 2020 മാര്‍ച്ചില്‍ നടന്ന കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് ഗ്രൂപ് 2 (ബി) നാലാം സെമസ്റ്റര്‍ ബി.എസ്.ഡബ്ല്യു (315) പ്രോഗ്രാമിൻെറ (2018 അഡ്മിഷന്) റെഗുലര്‍, 2017 അഡ്മിഷന് സപ്ലിമൻെററി/ ഇംപ്രൂവ്മൻെറ്, 2014, 2015, 2016 അഡ്മിഷന് സപ്ലിമൻെററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2020 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്റ്റര്‍ ബി.ബി.എ (195) 2014, 2015, 2016 അഡ്മിഷന് സപ്ലിമൻെററി, 2017 അഡ്മിഷന് ഇംപ്രൂവ്മൻെറ്, 2018 അഡ്മിഷന് റെഗുലര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രാക്ടിക്കല്‍ നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബി.എസ്സി. ബയോടെക്നോളജി (മള്‍ട്ടിമേജര്‍) കോഴ്സുകളുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ അതത് കേന്ദ്രങ്ങളില്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. മേയ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് ബി.എസ്സി എന്‍വയണ്‍മൻെറല്‍ സയന്‍സ്, എന്‍വയണ്‍മൻെറ് ആൻഡ് വാട്ടര്‍ മാനേജ്മൻെറ് പ്രോഗ്രാമിൻെറ കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 12 ന് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.