Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
ബി.എഡ് പ്രവേശനം തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവണ്മൻെറ്​/ എയ്ഡഡ്/ സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളജുകളില്‍ ഒന്നാം വര്‍ഷ ബി.എഡ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക്​ ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് കോളജ് തലത്തില്‍ ഫെബ്രുവരി 12ന്​ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഒഴിവുള്ള സീറ്റുകളുടെ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in). പരീക്ഷഫലം 2020 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്​റ്റര്‍ ബി.എസ്​സി ഇലക്‌ട്രോണിക്‌സ് കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് (2018-റെഗുലര്‍, 2017-ഇംപ്രൂവ്‌മൻെറ്​/ സപ്ലിമൻെററി, 2016, 2015, 2014- സപ്ലിമൻെററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റിവാ​ല്വേഷന്‍/സ്​ക്രൂട്ടിനി എന്നിവക്ക്​ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20. 2020 മാര്‍ച്ചില്‍ നടന്ന കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് ഗ്രൂപ് 2 (ബി) നാലാം സെമസ്​റ്റര്‍ ബി.എസ്.ഡബ്ല്യു (315) പ്രോഗ്രാമി​ൻെറ (2018 അഡ്മിഷന്‍) റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമൻെററി/ ഇംപ്രൂവ്‌മൻെറ്​, 2014, 2015, 2016 അഡ്മിഷന്‍ സപ്ലിമൻെററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2020 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്​റ്റര്‍ ബി.ബി.എ (195) 2014, 2015, 2016 അഡ്മിഷന്‍ സപ്ലിമൻെററി, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മൻെറ്​, 2018 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രാക്ടിക്കല്‍ നവംബറില്‍ നടത്തിയ രണ്ടാം സെമസ്​റ്റര്‍ ബി.എസ്​സി ബോട്ടണി ആൻഡ്​​ ബയോടെക്‌നോളജി, ബി.എസ്​സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ അതത്​ കേന്ദ്രങ്ങളില്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. മേയ് മാസം നടത്തിയ രണ്ടാം സെമസ്​റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് ബി.എസ്​സി എന്‍വയണ്‍മൻെറല്‍ സയന്‍സ്, എന്‍വയണ്‍മൻെറ്​ ആൻഡ്​​ വാട്ടര്‍ മാനേജ്‌മൻെറ്​ പ്രോഗ്രാമി​ൻെറ കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 12 ന്​ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story