കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയിൽ

പിറവം: പിറവം-എറണാകുളം റോഡിൽ പാഴൂർ പേപ്പതി റീച്ചിൽ കലുങ്കിടിഞ്ഞ് അപകടകരമായ അവസ്ഥ രണ്ടു മാസമായി തുടരുമ്പോഴും അധികൃതർക്ക് അനക്കമില്ല. കയറ്റിറക്കങ്ങളും വളവുകളുമുള്ള ഒരു കിലോമീറ്റർ ദൂരം റോഡ് റീടാറിങ്​ പൂർത്തീകരിക്കാത്തതിനാൽ ഗതാഗതം ദുഷ്കരമാണ്. പാഴൂർ പുതുക്കുളം കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിച്ചതിനുശേഷം റോഡി​ൻെറ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർണമായിട്ടില്ല. ബി.എം ബി.സി ടാറിങ്ങിനായി സമർപ്പിച്ചിരിക്കുന്ന 70 ലക്ഷത്തി​ൻെറ എസ്​റ്റിമേറ്റിന് ഉടനെ അനുമതി ലഭിച്ചാൽ മാത്രമാണ് അടുത്ത മഴയ്ക്കു മുമ്പ്​ പണി തീർക്കാൻ കഴിയൂ. റോഡ്​ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്ന് മുൻ നഗരസഭ കൗൺസിലർ ബെന്നി വി വർഗീസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.