വഖഫ് ബോർഡ് മുൻ സി.ഇ.ഒക്കെതിരെ അന്വേഷണം വേണം -മഹല്ല് ജമാഅത്ത് കൗൺസിൽ

ആലുവ: വഖഫ് ബോർഡ് സി.ഇ.ഒ ആയിരുന്ന ജമാലിനെതിരായ വിജിലൻസ് കേസുകളിൽ അന്വേഷണം ഊർജിതപ്പെടുത്തി കുറ്റപത്രം സമർപ്പിക്കണമെന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്‌ഥാന സെക്ര​േട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. വർക്കിങ് പ്രസിഡൻറ് ഐ.ശിഹാബുദ്ദീൻ കായംകുളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.എ. കരീം വിഷയം അവതരിപ്പിച്ചു. നേതാക്കളായ ഉവൈസ് സൈനുലാബ്​ദീൻ, അഡ്വ.പി.കെ. മുഹമ്മദ്, ഇസ്മായിൽ ഫൈസി, ഒ.വി. ജാഫർ, ഷംസുദ്ദീൻകുഞ്ഞ്, മൂസ പടന്നക്കാട്, സഹൽ ക്ലാരി, ജലീൽ കായംകുളം, സിറാജുദ്ദീൻ മാലേത്ത് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.