സബ് ട്രഷറി നിർദിഷ്​ട സ്ഥലത്ത് നിർമിക്കണം -സി.പി.ഐ

നിർമാണം മരവിച്ചിരിക്കയാണ് പറവൂർ: പുതിയ സബ് ട്രഷറി നിർമാണം നിർദിഷ്​ട സ്ഥലത്ത് തന്നെ പൂർത്തിയാക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. റവന്യൂ വകുപ്പി​ൻെറ അധീനതയിലെ കച്ചേരി വളപ്പി​ൻെറ തെക്ക് കിഴക്ക് ഭാഗത്തായി 15 സൻെറ് ട്രഷറി നിർമാണത്തിന്​ റവന്യൂ വകുപ്പ് 2010ൽ കൈമാറിയതാണ്. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ ട്രഷറി കെട്ടിടത്തി​ൻെറ നിർമാണം ആരംഭിച്ചിരുന്നു. കോടതി സമുച്ചയം നിർമിക്കാൻ കച്ചേരി മൈതാനിയിൽ 50 സൻെറ്​ ഭൂമി ജുഡീഷ്യൽ വകുപ്പിനു കൈമാറുന്നതിനുള്ള നടപടിയും പുരോഗമിക്കുകയുമാണ്. കൈമാറ്റ നടപടി അന്തിമഘട്ടത്തിൽ എത്തി നിൽക്കെ ട്രഷറി മാറ്റി പണിയണമെന്നും കോടതി സമുച്ചയം നിർമിക്കുന്നതിന് ട്രഷറിക്ക് അനുവദിച്ച സ്ഥലം ഉൾപ്പെടെ 80 സൻെറ് ആവശ്യപ്പെട്ട് പറവൂർ ബാർ അസോസിയേഷൻ കോടതിയെ സമീപിച്ചതോടെ ട്രഷറി നിർമാണം മരവിച്ചിരിക്കയാണ്. അപ്രായോഗിക വാദഗതിയാണ് ബാർ അസോസിയേഷൻ ഉയർത്തുന്നതെന്നാണ്​ ആക്ഷേപം. 50 സൻെറ് സ്ഥലം ജുഡീഷ്യൽ വകുപ്പിന​ു കൈമാറുന്നതിനുള്ള നടപടി അവസാനഘട്ടത്തിൽ എത്തിനിൽക്കെ പുതിയ ആവശ്യം ദുരുപദിഷ്​ടമാണെന്നും ഫലത്തിൽ കോടതി നിർമാണവും ട്രഷറി നിർമാണവും അനന്തമായും നീളുന്നതിന്​ വഴിവെക്കുവെന്നുമാണ്​ സി.പി.ഐ കരുതുന്നത്​. ട്രഷറി നിർമാണം പുനരാരംഭിക്കണമെന്നാണ്​ മണ്ഡലം കമ്മിറ്റി ആവശ്യപ്പെടുന്നത്​. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പാർട്ടി നിവേദനം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.