കാലടി: അശ്വിൻ നിർമിക്കുന്ന വാഹനങ്ങളുടെ മിനിയേച്ചർ കണ്ടാൽ ആരും ഒന്നു ഞെട്ടിപ്പോകും. കാരണം ഒറിജിലിനെ വെല്ലുന്ന നിർമാണ ചാരുതയാണ് ഓരോ സൃഷ്ടിക്കും. കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ്, വോൾവോ, ലോറി, കാർ, ജീപ്പ്, ബൈക്ക് എന്നിവയുടെ മിനിയേച്ചർ ആരെയും മനംമയക്കുന്ന രീതിയിൽതന്നെ അശ്വിൻ നിർമിക്കും. മലയാറ്റൂർ നടുവട്ടം ചേരാനല്ലൂർകുടി സദാനനൻെറ മകനാണ്. പിതാവ് തന്നെയാണ് ഈ മേഖലയിൽ ഗുരു. അഞ്ചുവർഷം മുമ്പ് ഹൃദയാഘാതം മൂലം സദാനന്ദൻ മരിച്ചു. അന്നുമുതൽ കുടുംബഭാരം 20കാരനായ അശ്വിൻെറ ചുമലിലേക്ക് എത്തി. എറണാകുളം കപ്പൽ നിർമാണശാലയിലെ താൽക്കാലിക ജീവനക്കാരനാണ്. എന്നാൽ, ആ വരുമാനംകൊണ്ട് മാത്രം കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെയായി. അവധി ദിനങ്ങളായ ശനിയും ഞായറും അൽപം കാര്യമാക്കാൻ ഇതോടെ തീരുമാനിച്ചു. ഇരുമ്പ് ഷീറ്റ് കടയിൽനിന്ന് വാങ്ങി അതുകൊണ്ടാണ് ഒറിജിനലിനെ വെല്ലുന്ന രീതിയിൽ ബസുകളും കാറുകളും നിർമിക്കുന്നത്. ഈ വണ്ടി ഒമ്പത് വോൾട്ട് ബാറ്ററിയിൽ റിമോട്ട് കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് മൂന്നുദിവസം വരെ ഓടിക്കാൻ കഴിയും. ട്രാവൽ ഏജൻസികളാണ് തന്നെ അന്വേഷിച്ച് വീട്ടിൽവരുന്നത്. തുടക്കം തെർമോകോളിലായിരുന്നു. പിന്നീട് ഇരുമ്പ് ഷീറ്റിലേക്ക് മാറ്റുകയായിരുന്നു. photo EA aswin
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.