Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅശ്വി​ന്​ കളിയല്ല ഈ...

അശ്വി​ന്​ കളിയല്ല ഈ കളിപ്പാട്ടങ്ങൾ

text_fields
bookmark_border
കാലടി: അശ്വിൻ നിർമിക്കുന്ന വാഹനങ്ങളുടെ മിനിയേച്ചർ കണ്ടാൽ ആരും ഒന്നു ഞെട്ടിപ്പോകും. കാരണം ഒറിജിലിനെ വെല്ലുന്ന നിർമാണ ചാരുതയാണ് ഓരോ സൃഷ്​ടിക്കും. കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്​റ്റ്​ ബസ്​, വോൾവോ, ലോറി, കാർ, ജീപ്പ്, ബൈക്ക് എന്നിവയുടെ മിനിയേച്ചർ ആരെയും മനംമയക്കുന്ന രീതിയിൽതന്നെ അശ്വിൻ നിർമിക്കും. മലയാറ്റൂർ നടുവട്ടം ചേരാനല്ലൂർകുടി സദാനന​ൻെറ മകനാണ്. പിതാവ്​ തന്നെയാണ്​ ഈ മേഖലയിൽ ഗുരു. അഞ്ച​ുവർഷം മുമ്പ് ഹൃദയാഘാതം മൂലം സദാനന്ദൻ മരിച്ചു. അന്നുമുതൽ കുടുംബഭാരം 20കാരനായ അശ്വി​ൻെറ ചുമലിലേക്ക് എത്തി. എറണാകുളം കപ്പൽ നിർമാണശാലയിലെ താൽക്കാലിക ജീവനക്കാരനാണ്. എന്നാൽ, ആ വരുമാനംകൊണ്ട് മാത്രം കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെയായി. അവധി ദിനങ്ങളായ ശനിയും ഞായറും അൽപം കാര്യമാക്കാൻ ഇതോടെ തീരുമാനിച്ചു. ഇരുമ്പ് ഷീറ്റ് കടയിൽനിന്ന്​ വാങ്ങി അതുകൊണ്ടാണ് ഒറിജിനലിനെ വെല്ലുന്ന രീതിയിൽ ബസുകളും കാറുകളും നിർമിക്കുന്നത്. ഈ വണ്ടി ഒമ്പത് വോൾട്ട് ബാറ്ററിയിൽ റിമോട്ട് കൺട്രോൾ സിസ്​റ്റം ഉപയോഗിച്ച് മൂന്നുദിവസം വരെ ഓടിക്കാൻ കഴിയും. ട്രാവൽ ഏജൻസികളാണ് തന്നെ അന്വേഷിച്ച് വീട്ടിൽവരുന്നത്. തുടക്കം തെർമോകോളിലായിരുന്നു. പിന്നീട് ഇരുമ്പ് ഷീറ്റിലേക്ക് മാറ്റുകയായിരുന്നു. photo EA aswin
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story