സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിനുനേരെ ആക്രമണം

കളമശ്ശേരി: രാത്രിയിൽ പുഴക്കടവിന് സമീപം സംശയാസ്പദനിലയിൽ കണ്ടവരെ ചോദ്യംചെയ്ത സി.പി.എം നേതാവിനടക്കം ഏഴംഗ സംഘത്തി​ൻെറ ആക്രമണം. രണ്ടുപേർക്ക് പരിക്കേറ്റു. ഏലൂർ നോർത്തിൽ ലോക്കൽ കമ്മിറ്റി അംഗം മണലിപ്പറമ്പിൽ മുഹമ്മദ് റഫീഖ് (35), സുഹൃത്ത് ടി.ജെ. ജലീൽ (35) എന്നിവർക്കാണ് മർദനമേറ്റത്. ഏലൂരിൽ മണലിപ്പള്ളം വിതയത്തിൽ കടവിന് സമീപം നിൽക്കുകയായിരുന്ന സംഘമാണ് ആക്രമിച്ചത്. ഏലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.