ആലുവയിലെ ഗതാഗത നിയന്ത്രണങ്ങളിൽ താൽക്കാലിക ഇളവ്

ആലുവ: ടൗണിലെ ഗതാഗത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മാതാ-മാധുര്യ തിയറ്ററി​ൻെറ മുന്നി​െല വൺവേ സമ്പ്രദായവും കോൺഗ്രസ് ഹൗസ് മുതൽ ഫെഡറൽ ബാങ്ക് കവല വരെയുള്ള വൺവേ സമ്പ്രദായവുമാണ് മാറ്റുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ്​ മാറ്റംവരുത്തുന്നത്. ഒരു മാസത്തിനു​േശഷം പുനരവലോകനം ചെയ്യാനും യോഗം തീരുമാനിച്ചു. സീനത്ത് കവല വീതി കൂട്ടണമെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ അഭ്യർത്ഥിച്ചു. കിഫ്ബി പദ്ധതിയിൽ​െപടുത്തി നാലുവരിപ്പാതയായി വികസിപ്പിക്കുന്നതി​ൻെറ പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും അതിൽ ഉൾപ്പെടുത്തി കവല വികസിപ്പിക്കുമെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു. അസി.പ്രഫസർ ഒഴിവ് ആലുവ: യു.സി കോളജ് എം.ബി.എ വിഭാഗത്തിൽ മാർക്കറ്റിങ്, എച്ച്.ആർ അസിസ്​റ്റൻറ്​ പ്രഫസർ ഒഴിവിലേക്ക് പിഎച്ച്.ഡി ഉള്ളവരോ പിഎച്ച്​.ഡി ചെയ്തുകൊണ്ടിരിക്കുന്നവരോ ആയ ഉദ്യോഗാർഥികളിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു. ഇൻറർവ്യൂവിൽ പങ്കെടുക്കാൻ​ 12ന് രാവിലെ 10ന്​ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഓഫിസിൽ ഹാജരാകണം. ഫോൺ: 7025207349.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.