വ്യാജപട്ടയം: ആലഞ്ചേരി രാജിവെക്കണം -സഭ സുതാര്യസമിതി

കൊച്ചി: എറണാകുളം അതിരൂപതയുടെ ഭൂമി വിൽക്കാൻ വ്യാജ പട്ടയം ഉണ്ടാക്കിയതായി പൊലീസ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ച സാഹചര്യത്തിൽ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരി മേജർ ആർച്ബിഷപ് സ്​ഥാനവും കെ.സി.ബി.സി പ്രസിഡൻറ്​ സ്​ഥാനവും രാജിവെക്കണമെന്ന്​ സഭ സുതാര്യ സമിതി (എ.എം.ടി). ക്രിമിനൽ കേസുകളിൽ ഒന്നാം പ്രതിയായ കർദിനാൾ ആലഞ്ചേരി, ക്രിസ്തുവി​ൻെറ സഭയും വിശ്വാസികളും പൊതുസമൂഹത്തിൽ ഇനിയും അവഹേളിക്കപ്പെടാൻ അവസരം ഉണ്ടാക്കരുത്​. അധികാരത്തിൽ കടിച്ചു തൂങ്ങാതെ മാന്യമായി മാറിനിൽക്കണം. ഇതിൽ ഉൾപ്പെട്ട അന്നത്തെ ഫിനാൻസ് ഓഫിസർ ഫാ. ജോഷി പുതുവയെ ചുമതലകളിൽനിന്ന് മാറ്റിനിർത്തണമെന്നും എ.എം.ടി പ്രസിഡൻറ്​ മാത്യു കരോണ്ടുകടവിലും ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.